ന്യൂഡൽഹി: നാളെ(ശനിയാഴ്ച)നടക്കാനിരിക്കുന്ന സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നിർണായകനീക്കവുമായി ഡൽഹി പോലീസ്. പ്രതിഷേധവേദിയായ ജന്തർ മന്ദറിന് സമീപത്ത് ഇന്റർനെറ്റ് സേവനങ്ങൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തുമണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് സസ്‌പെൻഡ് ചെയ്യുന്നത്.
To advertise here, Contact Us
ജൻപഥ് -കർതവ്യപഥിൽനിന്ന് നാലുകിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കാനാണ് ഡൽഹി പോലീസ് മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
എസ്‌ഐആർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Content Highlights: Delhi Police orders 24-hour internet suspension near Jantar Mantar., Restriction applies within a 4-kilometer radius from Janpath-Kartavya Path., Protest organized by CJP demanding the resignation of Chief Election Commissioner Gyanesh Kumar over the SIR controversy.
Published: 09 Oct 2026, 07:28 pm IST
Get Latest Mathrubhumi Updates in English
Follow
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.