ലൈഫ്സ്റ്റൈൽ ഡെസ്ക്
Last Updated: 10 November 2026, 03:27 PM IST
വിവാഹത്തില്‍ 4 ലക്ഷത്തിലധികം അതിഥികള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
അനന്ത് കുമാര്‍ സിങ് | Photo:ANI
ബിഹാറിലെ മൊകാമയിൽ നിന്നുള്ള മുൻ എം.എൽ.എ അനന്ത് സിങ് തന്റെ ഇളയ മകളുടെ വിവാഹം രാജ്യത്തെത്തന്നെ ഏറ്റവും വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. വരന് സമ്മാനമായി
To advertise here, Contact Us
3 കോടി രൂപ വിലമതിക്കുന്ന ലാൻഡ് റോവർ ഡിഫെൻഡർ കാർ, 150തിൽ അധികം വിഭവങ്ങൾ അടങ്ങിയ സദ്യ, കുതിരപ്പന്തയം, പന്തയത്തിൽ ജയിക്കുന്ന ആൾക്ക് എസ്‌യുവി കാർ അങ്ങനെ സംഭവബഹുലമായ ഒരു കല്യാണത്തിനാണ് വേദിയൊരുങ്ങുന്നത്.
Read More: ചൂരൽമല ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതി ഗുരുവായൂരിൽ വിവാഹിതയായി
നവംബർ 25-നാണ് അനന്ത് സിങ്ങിന്റെ ഇളയ മകൾ ശിവാംഗി സിങ്ങും ബിഹ്തയിലെ പട്‌ന കൃഷ്ണനഗർ സ്വദേശിയായ കമാൻഡന്റ് രൺവിജയ് കുമാറിന്റെ മകൻ ഋഷികേഷ് കുമാറും തമ്മിലുള്ള വിവാഹം നടക്കുന്നത്. എം.ബി.എ ബിരുദധാരിയായ ഋഷികേഷ് 11 വർഷത്തോളം അമേരിക്കയിലായിരുന്നു. വിവാഹത്തിന് മുന്നോടിയായിത്തന്നെ അനന്ത് സിങ്ങിന്റെ ഗ്രാമത്തിലേക്ക് ആഡംബര വാഹനങ്ങൾ എത്തിത്തുടങ്ങി.
2.5 കോടി മുതൽ 3 കോടി രൂപ വരെ വിലയുള്ള ലാൻഡ് റോവർ ഡിഫെൻഡർ കാറാണ് വരൻ ഋഷികേഷിനായി ഒരുക്കിയിരിക്കുന്നത്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശിവാംഗി തന്റെ ജന്മദിനത്തിൽ ആവശ്യപ്പെട്ട വണ്ടിയാണിത്. വിവാഹത്തോടൊപ്പം തന്നെ നടക്കുന്ന ഇളയ മകൻ അഭിനവിന്റെ ഉപനയന ചടങ്ങിനോടനുബന്ധിച്ച് 1 കോടി രൂപ വിലമതിക്കുന്ന ബി.എം.ഡബ്ല്യു കാറാണ് അദ്ദേഹം മകന് സമ്മാനമായി നൽകുന്നത്. രണ്ടര ഏക്കറിലധികം വരുന്ന ഭൂമിയിലാണ് പ്രധാന വിവാഹ മണ്ഡപവും പന്തലും നിർമിക്കുന്നത്. ജയമാല ചടങ്ങിനായി ജയ്പൂരിലെ പത്രകാർ ചൗരഹ മാതൃകയിൽ 30 അടി ഉയരമുള്ള കൂറ്റൻ വേദി ഉയരുന്നുണ്ട്. ദുബായിൽ നിന്നുള്ള 6 മോഡലുകളും ബോളിവുഡ്-ഭോജ്പുരി കലാകാരന്മാരും ചടങ്ങുകൾക്കായി എത്തുന്നുണ്ട്. പന്തൽ അലങ്കാരങ്ങൾക്കായി ചൈനയിൽ നിന്നും ബെംഗളൂരുവിൽ നിന്നും പ്രത്യേക പുഷ്പങ്ങൾ എത്തിക്കുന്നുണ്ട്. ഉത്തർപ്രദേശിലെനിന്നുള്ള തൊഴിലാളികളാണ് ടെന്റ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
Read Also:പ്രണയത്തിന് പ്രായമുണ്ടോ? പരസ്പരം തുണയാകാൻ തീരുമാനിച്ച ഒമർ അബ്ദുല്ലയെയും നിധിയെയും പരിഹസിക്കുന്നത് എന്തിന്?
നവംബർ 25-ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് കുതിരപ്പന്തയം സംഘടിപ്പിച്ചിരിക്കുന്നത്. ഏഴരയേക്കറോളം വരുന്ന പ്രത്യേക മൈതാനത്താണ് മത്സരം. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ കുതിരസവാരിക്കാർ പങ്കെടുക്കും. ഒന്നാം സ്ഥാനത്തെത്തുന്നയാൾക്ക് എസ്.യു.വി കാറും, രണ്ടാം സ്ഥാനക്കാർക്ക് മോട്ടോർ സൈക്കിളും, മൂന്നാം സ്ഥാനക്കാർക്ക് സ്‌കൂട്ടറുമാണ് സമ്മാനം.
വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്കായി 150-ലധികം വിഭവങ്ങൾ അടങ്ങിയ രാജകീയ വിരുന്നാണ് തയ്യാറാക്കുന്നത്. നാടൻ ബിഹാരി ഭക്ഷണങ്ങൾക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ പ്രശസ്തമായ വിഭവങ്ങളും ഉണ്ടാകും. മധുരപലഹാരങ്ങളിൽ കാജു കട്ലിക്കൊപ്പം നളന്ദയുടെ സവിശേഷതയായ 52 പാളികളുള്ള പ്രശസ്തമായ സിലാവോ ഖാജയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവാഹത്തിൽ 4 ലക്ഷത്തിലധികം അതിഥികൾ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് എന്നിവരെയെല്ലാം നേരിട്ട് ക്ഷണിക്കുമെന്ന് അനന്ത് സിങ് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, ദുലാർചന്ദ് വധക്കേസിൽ ഡിസംബർ 4-ന് സുപ്രീം കോടതിക്ക് മുന്നിൽ കീഴടങ്ങാൻ അനന്ത് സിങ്ങിന് നിർദേശമുണ്ട്.
Content Highlights: Anant Singh’s daughter Shivangi’s wedding to feature lavish gifts, horse race, and a grand feast with over 150 dishes for guests.
Published: 10 Nov 2026, 03:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
Follow
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..