Kochi’s digi door project announced by km shaji

Kochi's digi door project announced by km shaji
November 6, 2026

LATEST NEWS

Kochi’s digi door project announced by km shaji

Last Updated: 06 November 2026, 07:51 PM IST

നഗരാസൂത്രണത്തിൽ വിദേശമാതൃകകൾ കണ്ണടച്ച് പകർത്തുന്നത് കേരളത്തിന് ഗുണകരമാകില്ല

കൊച്ചി: സംസ്ഥാനത്തെ വീടുകൾക്ക് ഇനിമുതൽ സ്ഥിരമായ നമ്പറുകൾ നൽകുന്ന ഡിജി ഡോർ പദ്ധതി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി. ജെയിൻ യൂണിവേഴ്സിറ്റിയും കൊച്ചി കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വാർഡ് വിഭജന സമയത്ത് വീട്ടുനമ്പറുകൾ മാറുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പുതിയ സംവിധാനം സഹായിക്കും. നഗരാസൂത്രണത്തിൽ വിദേശ മാതൃകകൾ കണ്ണടച്ച് പകർത്തുന്നത് ഗുണകരമാകില്ലെന്നും കേരളത്തിന് ആവശ്യം നമ്മുടെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രൂപകല്പനകളും നിർമ്മാണ രീതികളുമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് ശുദ്ധമായ വെള്ളം, മികച്ച ഗതാഗത സൗകര്യം, വയോധികർക്ക് സുരക്ഷിതമായ നടപ്പാതകൾ, യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ, സംരംഭകർക്ക് അനുകൂലമായ സാഹചര്യം എന്നിവ ഉറപ്പാക്കുന്നതാണ് യഥാർത്ഥ നഗരവികസനം. ഭരണസമിതികളുടെ താല്പര്യങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം തദ്ദേശ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ടുകൾ വാർഡ് മെമ്പർമാർക്ക് വികസന കാഴ്ചപ്പാടില്ലാതെ തുല്യമായി വീതിച്ചു നൽകുന്ന രീതിയെ വിമർശിച്ചു.

To advertise here, Contact Us

നഗരാസൂത്രണം സുതാര്യമാക്കാൻ ലക്ഷ്യമിട്ടുള്ള കൊച്ചി കോർപ്പറേഷന്റെ ‘കൊച്ചി 3ഡി ഡിജിറ്റൽ ട്വിൻ’ പദ്ധതിക്കും മന്ത്രി കോൺക്ലേവിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഈ പദ്ധതിക്ക് അർബൻ ചലഞ്ച് ഫണ്ടിൽ നിന്ന് പ്രഥമ പരിഗണന നൽകി തുക അനുവദിക്കുമെന്നും 1500 കോടി രൂപയുടെ വൈറ്റില സിവിക് സ്ക്വയർ പദ്ധതിയുടെ സാമ്പത്തിക സാധ്യതകൾ പരിശോധിച്ച് രണ്ടാം ഘട്ടത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കൊച്ചിയുടെ വികസനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ അവസരം നാം കൃത്യമായി വിനിയോഗിക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കൊച്ചി മേയർ അഡ്വ. വി.കെ മിനിമോൾ പറഞ്ഞു . വരും തലമുറയ്ക്കായി സുരക്ഷിതവും കൃത്യവുമായ ഒരു വികസന രൂപരേഖ തയ്യാറാക്കാൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണ്. നഗര വികസനം വേഗത്തിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ ശാക്തീകരിക്കുകയും ഭരണപരമായ തടസ്സങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. ഐടി, ടൂറിസം, വാണിജ്യം, ഗതാഗതം എന്നീ മേഖലകളിലെ കൊച്ചിയുടെ അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർവകലാശാലകൾക്കും വലിയ പങ്കുവഹിക്കാനാകും. കേവലം പാഠ്യപദ്ധതികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ നഗരത്തിന്റെ ഭാവി വികസനത്തിന് മാതൃകയാകാനും പുതിയ ആശയങ്ങൾ പകരാനും യൂണിവേഴ്സിറ്റികൾക്ക് കഴിയണമെന്നും മേയർ പറഞ്ഞു.

നഗരത്തിന്റെ സമഗ്ര വികസനത്തിനായി കൊച്ചി കോർപ്പറേഷന്റെ അതിർത്തികൾ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വികസന പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര ഫണ്ടുകൾ അനുവദിക്കുന്നത്. അതിനാൽ കൊച്ചിയുടെ അതിർത്തി വികസിപ്പിച്ചാൽ മാത്രമേ നഗരത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശ സർവകലാശാലകൾ അവരുടെ നഗരങ്ങളുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നതുപോലെ കൊച്ചിയുടെ വളർച്ചയ്ക്ക് സാധ്യമായ എല്ലാ സംഭാവനകളും നൽകുക എന്നതാണ് ജെയിൻ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യമെന്ന് ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. മാറ്റത്തിൻ്റെ വക്താക്കളായി കേരളത്തിൽ പ്രവർത്തനമാരംഭിച്ച ജെയിൻ യൂണിവേഴ്സിറ്റിയുടെ സാമൂഹിക ഇടപെടലുകളുടെ ഏറ്റവും പുതിയ കാൽവെപ്പാണ് ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എംഎൽഎമാരായ ടോണി ചമ്മണി,ടിജെ വിനോദ്, ദീപക് ജോയ്, ഉമാ തോമസ്,ഡെപ്യൂട്ടി മേയർ വി.ആർ സുധീർ തുടങ്ങിയവർ സംസാരിച്ചു. ആദ്യ ദിനം നടന്ന വിവിധ സെഷനുകളിലായി മുൻ മന്ത്രി കെ ബാബു, എറണാകുളം കളക്ടർ പ്രിയങ്ക ജി, ഫ്യൂച്ചർ കേരള മിഷൻ ചെയർ വേണു രാജാമണി തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Kerala homes to receive permanent numbers under the digi door project, announced by minister km shaji at the Future Kochi Conclave.

Published: 06 Nov 2026, 07:51 pm IST

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Share this post:

POLL

Who Will Vote For?

Other

Republican

Democrat

RECENT NEWS

Before Amazon became a global giant, Jeff Bezos and MacKenzie Scott rented a $890-a-month Seattle-area home; 32 years later, Bezos' property portfolio is worth over $700 million |

Before Amazon became a global giant, Jeff Bezos and MacKenzie Scott rented a $890-a-month Seattle-area home; 32 years later, Bezos’ property portfolio is worth over $700 million |

Hamza Zahoor's century overshadows Arjun Rajput's 107 as Pakistan U19 pull off thrilling three-wicket win over India | Cricket News

Hamza Zahoor’s century overshadows Arjun Rajput’s 107 as Pakistan U19 pull off thrilling three-wicket win over India | Cricket News

Bird and bat droppings reveal 87 rice pest species in their diets, with DNA analysis uncovering 2,276 feeding interactions across 34 predator species in West African rice fields |

Bird and bat droppings reveal 87 rice pest species in their diets, with DNA analysis uncovering 2,276 feeding interactions across 34 predator species in West African rice fields |

Dynamic Country URL Go to Country Info Page