Gen Z protests erupt across Germany’s major cities

Gen Z protests erupt across Germany's major cities
November 1, 2026

LATEST NEWS

Gen Z protests erupt across Germany’s major cities

ബെർലിൻ: ജർമനിയിലും തെരുവിലിറങ്ങി ജെൻസീകൾ. ആയിരക്കണക്കിന് യുവാക്കളാണ് ശനിയാഴ്ച വിവിധ നഗരങ്ങളിൽ പ്രതിഷേധിക്കാനിറങ്ങിയത്. ജീവിതച്ചെലവ് വർധന, വിദ്യാഭ്യാസമേഖലയിലെ ഫണ്ട് വെട്ടിച്ചുരുക്കൽ, സൈനികസേവനം നിർബന്ധമാക്കൽ തുടങ്ങിയവയ്ക്കെതിരേയാണ് പ്രതിഷേധം.

To advertise here, Contact Us

പല നഗരങ്ങളിലെയും പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയും കടകൾ കൊള്ളയടിക്കപ്പെടുകയും പോലീസുമായി സംഘർഷമുണ്ടാവുകയും ചെയ്തു. ഹാലോവീൻ കാലമായതിനാൽ അതിന് യോജിക്കുംവിധത്തിൽ വസ്ത്രം ധരിച്ചും മുഖംമൂടിയണിഞ്ഞുമാണ് പലയിടത്തും പ്രതിഷേധക്കാർ ഇറങ്ങിയത്.

Gen Z regetl എന്ന ക്യാമ്പയിൻ ഗ്രൂപ്പാണ് ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങി 34 നഗരങ്ങളിലായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. ഫ്രാൻസും ഇറ്റലിയും ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ യുവജനപ്രതിഷേധങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഇത്. പകൽസമയത്ത് പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും വൈകുന്നേരം പിരിഞ്ഞുപോകാൻ ചില സംഘങ്ങൾ തയ്യാറാകാതെവന്നതോടെയാണ് ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായത്.

ഫ്രാങ്ക്ഫർട്ടിൽ, പ്രതിഷേധം അക്രമാസക്തമായതോടെ രണ്ട് വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടെന്നും മറ്റ് ചിലതിന് സാരമായ കേടുപാടുകൾ സംഭവിച്ചെന്നും രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹാംബർഗിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീവെച്ചു. പ്രതിഷേധക്കാരിൽ ചിലർ സുരക്ഷാസേനയ്ക്കു നേരെ കല്ലും സ്‌ഫോടകവസ്തുക്കളും പെട്രോൾ ബോംബുകളും എറിഞ്ഞു. ഇതോടെ അക്രമികളെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും പെപ്പർ സ്‌പ്രേയും പ്രയോഗിച്ചു.

പ്രതിഷേധത്തിൽ തീവ്രനിലപാടുകാർ നുഴഞ്ഞുകയറിയതാണ് വ്യാപകമായ അക്രമങ്ങൾ കാരണമെന്ന് പോലീസ് പറഞ്ഞു.

നിർബന്ധിത സൈനികസേവനത്തിനെതിരേ പ്രതിഷേധിക്കുകയും വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, മറ്റ് പൊതുസേവനങ്ങൾ എന്നിവയ്ക്കായി കൂടുതൽ നിക്ഷേപം ആവശ്യപ്പെടുകയും ചെയ്യുന്ന യുവജനങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായിട്ടുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജർമനിയിൽ ജീവിതച്ചെലവ് വർധിച്ചുവരുന്നത് താങ്ങാനാകാത്ത സാഹചര്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlights: Thousands of Gen Z protesters took to the streets across 34 German cities under the banner ‘Gen Z regetl’., Protests erupted over rising living costs, education funding cuts, and mandatory military service., Demonstrations turned violent in Frankfurt and Hamburg, resulting in looting, arson, and petrol bomb attacks against police., Police used water cannons and pepper spray to disperse radical elements who infiltrated the protests.

Published: 01 Nov 2026, 11:28 am IST

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Share this post:

POLL

Who Will Vote For?

Other

Republican

Democrat

RECENT NEWS

Before Amazon became a global giant, Jeff Bezos and MacKenzie Scott rented a $890-a-month Seattle-area home; 32 years later, Bezos' property portfolio is worth over $700 million |

Before Amazon became a global giant, Jeff Bezos and MacKenzie Scott rented a $890-a-month Seattle-area home; 32 years later, Bezos’ property portfolio is worth over $700 million |

Hamza Zahoor's century overshadows Arjun Rajput's 107 as Pakistan U19 pull off thrilling three-wicket win over India | Cricket News

Hamza Zahoor’s century overshadows Arjun Rajput’s 107 as Pakistan U19 pull off thrilling three-wicket win over India | Cricket News

Bird and bat droppings reveal 87 rice pest species in their diets, with DNA analysis uncovering 2,276 feeding interactions across 34 predator species in West African rice fields |

Bird and bat droppings reveal 87 rice pest species in their diets, with DNA analysis uncovering 2,276 feeding interactions across 34 predator species in West African rice fields |

Dynamic Country URL Go to Country Info Page