Supreme court’s crucial observation in Priya Varghese case

Supreme court's crucial observation in Priya Varghese case
October 28, 2026

LATEST NEWS

Supreme court’s crucial observation in Priya Varghese case

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ മലയാളം ഡിപ്പാർട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിനെ നിയമിച്ച കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ആവശ്യമായ എട്ടുവർഷത്തെ പ്രവൃത്തിപരിചയ യോഗ്യത ഉണ്ടെന്ന് തെളിഞ്ഞാൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവെക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആവശ്യമായ പ്രവൃത്തിപരിചയം തെളിയിക്കാൻ ആയില്ലെങ്കിൽ പ്രിയാ വർഗീസിന്റെ നിയമനം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. പ്രിയയുടെ നിയമനം ചോദ്യംചെയ്ത് നൽകിയ ഹർജി വിധി പറയാനായി സുപ്രീം കോടതി മാറ്റി.

To advertise here, Contact Us

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് എട്ട് വർഷം അധ്യാപക പ്രവൃത്തി പരിചയം ആവശ്യമാണ്. പ്രിയയുടെ കാര്യത്തിൽ നാലുവർഷം അധ്യാപികയായി പ്രവർത്തത്തിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാക്കി നാലുവർഷത്തെ സംബന്ധിച്ചാണ് തർക്കം. അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിന്റെ കാലയളവും ഡെപ്യുട്ടേഷനിൽ നാഷണൽ സ്റ്റുഡന്റസ് സർവീസസ് ഡയറക്ടർ ആയിരുന്ന കാലയളവും കണക്കാക്കിയാൽ ആവശ്യമായ പ്രവൃത്തിപരിചയ യോഗ്യത ഉണ്ടെന്നാണ് പ്രിയക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ വാദിച്ചത്.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള യുജിസി ചട്ടം 4.1 പ്രകാരം അസിസ്റ്റന്റ് പ്രൊഫസറുടെ ഗവേഷണ കാലയളവ് പോലും അധ്യാപക പ്രവൃത്തി പരിചയമായി കണക്കാക്കാമെന്ന് കെ. പരമേശ്വർ വാദിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന സമയത്ത് ലീവ് എടുക്കാതെയാണ് പ്രിയ ഗവേഷണം നടത്തിയതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, പി.എച്ച്ഡിയുടെ ഭാഗമായി നടത്തുന്ന ഗവേഷണം പ്രവൃത്തിപരിചയമായി കണക്കാക്കാൻ ആകില്ലെന്ന് ചട്ടം 3.11 ഉദ്ധരിച്ച് യുജിസിക്ക് വേണ്ടി അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ. നടരാജൻ വാദിച്ചു. കോടതി ഈ വാദത്തോട് വാക്കാൽ വിയോജിച്ചു. അസിസ്റ്റന്റ് പ്രൊഫസർ പി.എച്ച്ഡിയുടെ ഭാഗമായി നടത്തുന്ന ഗവേഷണം അധ്യാപകപരിചയമായി കണക്കാക്കാം എന്നാണ് തങ്ങളുടെ നിലപാടെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.

യുജിസി ചട്ടം 3.11 പ്രകാരം പി.എച്ച്ഡിയുടെ ഭാഗമായി നടത്തുന്ന ഗവേഷണം പ്രവൃത്തി പരിചയമായി കണക്കാക്കാനാകില്ലെന്ന് ഹർജിക്കാരനായ ജോസഫ് സ്‌കറിയക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.എൻ. രവീന്ദ്രനും വാദിച്ചു. തുടർന്നാണ് എട്ട് വർഷത്തെ യോഗ്യത ഉണ്ടന്നതിന്റെ വിശദാംശം എഴുതി നൽകാൻ പ്രിയാ വർഗീസിന്റെ അഭിഭാഷകനോട് സുപ്രീം കോടതി നിർദേശിച്ചത്. എഴുതിനൽകുന്ന വിശദാംശം ആദ്യം ജോസഫ് സ്‌കറിയയുടെയും യുജിസിയുടെയും അഭിഭാഷകർക്ക് നൽകണം. അവർക്കും തങ്ങളുടെ നിലപാട് കോടതിക്ക് എഴുതി നൽകാൻ ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഈ കേസിലെ വിധി മറ്റ് കേസുകൾക്ക് ബാധകമാക്കരുതെന്ന് യുജിസി

പ്രിയാ വർഗീസിന്റെ കേസിലെ വിധി മറ്റ് കേസുകൾക്ക് ബാധകമാക്കരുതെന്ന് യുജിസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ആ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗവേഷണ കാലയളവ് അധ്യാപക പരിചയമായി കണക്കാക്കാൻ ആകുമോ എന്നതിൽ യുജിസി ചട്ടത്തിലെ രണ്ട് വ്യവസ്ഥകൾ വ്യത്യസ്ത നിലപാട് ആണ് പറയുന്നത്. അതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

രേഖകളുമായി സർവകലാശാല എത്തി, എന്നാൽ കൈമാറാൻ അവസരം കിട്ടിയില്ല.

പ്രിയാ വർഗീസിന് ഇന്റർവ്യൂവിൽ അധിക മാർക്ക് നൽകി റാങ്ക് പട്ടികയിൽ മുന്നിൽ എത്തിച്ചുവെന്ന് തെളിയിക്കുന്ന രേഖയുമായാണ് സർവകലാശാല അഭിഭാഷകൻ സുൽഫിക്കർ അലി ഇന്നലെയും ഇന്നും സുപ്രീം കോടതിയിൽ എത്തിയത്. എന്നാൽ, കോടതിയിൽ ഇന്റർവ്യൂ സംബന്ധിച്ച ചർച്ച നടക്കാത്തതിനാൽ രേഖ കൈമാറാൻ കഴിഞ്ഞില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രിയയുടെ നിയമനം ശരിവയ്ക്കുന്ന സത്യവാങ്മൂലം കണ്ണൂർ സർവകലാശാലയും സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നു. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ നിയമനം സാധൂകരിക്കണമെന്ന നിലപാടാണ് പ്രിയയയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. യുജിസി ചട്ടങ്ങൾ അംഗീകരിക്കുന്നുവെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ സ്റ്റാൻഡിങ് കോൺസൽ രമേശ് ബാബു ഹാജരായി.

Content Highlights: Supreme Court observed Priya Varghese’s appointment will be upheld if 8-year teaching experience is proven., Court noted research period during Assistant Professorship can be considered as teaching experience., UGC argued against considering PhD research as experience, but court sought written clarifications from all parties.

Published: 28 Oct 2026, 04:00 pm IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Share this post:

POLL

Who Will Vote For?

Other

Republican

Democrat

RECENT NEWS

Delhi HC rejects PIL against passport fee hike for NRIs | India News

Delhi HC rejects PIL against passport fee hike for NRIs | India News

Supreme Court says legality of EC's 'logical discrepancy' checks in SIR remains undecided | India News

Supreme Court says legality of EC’s ‘logical discrepancy’ checks in SIR remains undecided | India News

Cyclone Arnab: 2 dead, over 50 trains, several flights cancelled; Andhra, Odisha worst-hit | Vijayawada News

Cyclone Arnab: 2 dead, over 50 trains, several flights cancelled; Andhra, Odisha worst-hit | Vijayawada News

Dynamic Country URL Go to Country Info Page