Heavy Security in Delhi Ahead of CJP Protest

Heavy Security in Delhi Ahead of CJP Protest
October 9, 2026

LATEST NEWS

Heavy Security in Delhi Ahead of CJP Protest

ന്യൂഡൽഹി: സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത സേനാവിന്യാസമാണ് ഡൽഹിയിലാകെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ശനിയാഴ്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയുകയാണ് ലക്ഷ്യം. സമരകേന്ദ്രമായ ജന്തർമന്തറിന് പല വലയങ്ങളിലാണ് കാവൽ.

To advertise here, Contact Us

സുരക്ഷയ്ക്ക് പോലീസിനുപുറമേ 120 കമ്പനി കേന്ദ്ര സായുധസേനകളെയും ഇറക്കിയിട്ടുണ്ട്. 25,000-ത്തിൽപ്പരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നതെന്നാണ് കണക്ക്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ക്രമീകരണങ്ങളെന്നാണ് റിപ്പോർട്ടുകൾ.

ഏതുവിധേനയും പ്രതിഷേധം തടയാനാണ് ശ്രമം. സമരത്തിനെത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കാനും ആവശ്യമെങ്കിൽ കരുതൽ തടങ്കലിലാക്കാനുമാണ് നിർദേശം. വിവിധയിടങ്ങളിൽ വിദ്യാർഥി, യുവജന സംഘടനാ നേതാക്കളെയും പ്രവർത്തകരെയും വെള്ളിയാഴ്ചതന്നെ തടങ്കലിലാക്കിയിട്ടുണ്ട്. ബി.ജെ.പി. സംസ്ഥാനങ്ങളിൽനിന്ന് സമരത്തിന് പോകുന്നവരെ തീവണ്ടികളിലെത്തി പോലീസ് പിടിച്ചിറക്കുന്നതായി ഇടതുസംഘടനകൾ ആരോപിച്ചു.

മെട്രോയും വാതിലടയ്ക്കും

സെൻട്രൽ ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനും വെള്ളിയാഴ്ച രാത്രി ഒൻപതുമുതൽ സ്ഥിതി ഭേദമാകുന്നതുവരെ അടച്ചിടുമെന്ന് ഡി.എം.ആർ.സി.യുടെ അറിയിപ്പുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ നാലുമുതൽ പകൽ രണ്ടുമണിവരെ ന്യൂഡൽഹി, നിസാമുദ്ദീൻ സ്റ്റേഷനുകളിലെത്തുന്ന തീവണ്ടികൾ റദ്ദാക്കി. 38 വണ്ടികൾമാത്രമാണ് റദ്ദാക്കുന്നതെന്ന് ഉത്തര റെയിൽവേ അറിയിച്ചു.

ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും ലോഡ്ജുകളിലും അതിഥിമന്ദിരങ്ങളിലും ധർമശാലകളിലും കർശനപരിശോധനകളുണ്ട്. മദ്യവിൽപ്പനശാലകൾക്ക് ശനിയാഴ്ച ഡൽഹി സർക്കാർ അവധി പ്രഖ്യാപിച്ചു. വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്.

‘പോരാട്ടം ജനങ്ങളും ബി.ജെ.പി.യും തമ്മിൽ’

എന്തുവന്നാലും പിന്നോട്ടില്ലെന്നും ജനങ്ങളും ബി.ജെ.പി.യും തമ്മിലുള്ള പോരാട്ടമാണിതെന്നും ഐസ നേതാവ് നേഹ ബോറ പറഞ്ഞു. ഇന്ത്യസഖ്യത്തിന്റെ പ്രതിഷേധത്തിൽ ഭയന്ന സർക്കാരിന്റെ ആശങ്കയാണ് നിയന്ത്രണങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പ്രതിഷേധത്തിനുമുൻപേ വിജയിച്ചപോലെയായെന്ന് തൃണമൂൽ എം.പി. ഡെറിക് ഒബ്രയാൻ പറഞ്ഞു.

ജൂലായിലെ സി.ജെ.പി. സമരത്തെ കൈകാര്യംചെയ്യുന്നിൽ ആകെ വീഴ്ചപറ്റിയിരുന്നതിനാൽ ഇത്തവണ ജാഗ്രതയോടെയാണ് ഡൽഹി പോലീസിന്റെ നീക്കങ്ങൾ. യൂണിഫോമിനപ്പുറം എല്ലാവരും മനുഷ്യരാണെന്ന് വൈകാരികമായ തുറന്ന കത്ത് ഡൽഹി പോലീസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.

Content Highlights: Unprecedented security deployment in Delhi ahead of a protest march organized by the Cockroach Janata Party (CJP) demanding the resignation of CEC Gyanesh Kumar. Over 25,000 security personnel, including 120 companies of Central Armed Police Forces, deployed under the direct supervision of Home Minister Amit Shah. Central Delhi metro stations closed from Friday night, while Northern Railways cancelled around 38 trains arriving at New Delhi and Nizamuddin stations. Preventive detentions of several student and youth organization leaders were carried out across various places to curb the protest. Opposition leaders including Jayaram Ramesh and Derek O’Brien criticized the central government’s sweeping restrictions.

Published: 10 Oct 2026, 04:02 am IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Share this post:

POLL

Who Will Vote For?

Other

Republican

Democrat

RECENT NEWS

Delhi protests: Mamata, Kejriwal and 7,000 protesters released; CJP leaders still in detention | India News

Delhi protests: Mamata, Kejriwal and 7,000 protesters released; CJP leaders still in detention | India News

'Nalayak neta': BJP accuses Rahul of dragging President into 'street fights', creating 'anarchy' | India News

‘Nalayak neta’: BJP accuses Rahul of dragging President into ‘street fights’, creating ‘anarchy’ | India News

‘Obvious weakness’: Zelenskyy slams Trump’s Russian diesel deal, warns it could prolong war | India News

‘Obvious weakness’: Zelenskyy slams Trump’s Russian diesel deal, warns it could prolong war | India News

Dynamic Country URL Go to Country Info Page